IndiaLatest

ഭൂമിയുടെ മുക്കും മൂലയും ചൈനീസ് ഉപഗ്രഹങ്ങളുടെ കണ്ണില്‍

“Manju”

ബീജിംഗ്: ലോകം തങ്ങളുടെ പരിധിയിലാക്കാനുള‌ള ചൈനീസ് ശ്രമങ്ങളുടെ ശക്തമായ തെളിവുകള്‍ മറ്റ് രാജ്യങ്ങള്‍ പുറത്ത‌ുവിടാറുണ്ട്. എന്നാല്‍ ശരിക്കും ലോകം മുഴുവന്‍ അവ‌ര്‍ നിരീക്ഷിക്കുന്നുണ്ടെന്നതിന് തെളിവായി ചൈനീസ് മാദ്ധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ ദി ഗ്ലോബല്‍ ടൈംസ് തന്നെ അത്തരം ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഒരു സര്‍വകലാശാലയിലെ കുട്ടികളുടെ ചിത്രം ഒപ്പിയെടുത്തത് ബഹിരാകാശത്തുള‌ള ഉപഗ്രഹം വഴിയായിരുന്നു. ജിലിന്‍-1 ഉപഗ്രഹം ഉപയോഗിച്ചായിരുന്നു ഇത്. ഉപഗ്രഹത്തിലെ ഏഴാം നമ്ബര്‍ ക്യാമറയില്‍ കുട്ടികളുടെ ചിത്രം ഭംഗിയായി പതിഞ്ഞു.
ചൈനയിലെ ആദ്യ വാണിജ്യ സാറ്റലൈറ്റ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഭൂമിയുടെ വളരെ അടുത്താണ് ഇതിന്റെ ഭ്രമണപഥം. ചൈനീസ് സര്‍ക്കാര്‍ അധീനതയിലുള‌ള ചാങ്‌ചുന്‍ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഒഫ് ഒപ്‌റ്റിക്ക്സ്, ഫൈന്‍ മെക്കാനിക്‌സ് ആന്റ് ഫിസിക്‌സിന് കീഴിലെ ദി ചാങ് ഗുവാങ് സാറ്റലൈറ്റ് കമ്ബനി 2030ഓടെ ഭൂമിയെ ഇത്തരത്തില്‍ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളുടെ നക്ഷത്രസമൂഹം ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജിലിന്‍-1 നക്ഷത്രസമൂഹം എന്നാണ് ഇതിന് പേര്. 138ഓളം ഹൈ പെര്‍ഫോമന്‍സ് ഒപ്‌റ്റിക്കല്‍ റിമോട്ട് സെന്‍സിംഗ് ഭൂനിരീക്ഷണ സാറ്റലൈറ്രുകള്‍ വഴി പരമാവധി 10 മിനുട്ടിനിടയിലെ ഭൂമിയിലെ എല്ലാ കാര്യങ്ങളും ഒപ്പിയെടുക്കുമാറ് മൂടിനില്‍ക്കും.
ഇതിലൂടെ കൃഷി,വനവല്‍ക്കരണം, ഭൂമിശാ‌സ്ത്രപരമായ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം,സ്‌മാര്‍ട്ട് സിറ്റി, ഭൂമിയുടെ ആസൂത്രണം ഇവ സാദ്ധ്യമാകുമെന്നാണ് ചൈന പറയുന്നതെങ്കിലും മറ്റ് രാജ്യങ്ങളെ സസൂക്ഷ്‌മം നിരീക്ഷിക്കുകയും ലക്ഷ്യമാകാം.
ഇതിന് സൂചകമായൊരു കാര്യം മുന്‍പ് സൗത്ത് ഏഷ്യ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പാകിസ്ഥാന്‍ ചൈനയില്‍ നിന്നും ഇത്തരം സാറ്റലൈറ്റുകള്‍ വാങ്ങി. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ക്യാമ്ബുകളുടെ കൃത്യമായ സ്ഥലം അറിയാനായിരുന്നു അത്.
2020 സെപ്‌തംബറില്‍ ഒന്‍പത് ജിലിയന്‍-1 സാറ്റലൈറ്റുകള്‍ ചൈന കടലില്‍ നിന്നും വിക്ഷേപിച്ചു. ഭാരം കുറഞ്ഞ എന്നാല്‍ മികച്ച ക്യാമറയുള‌ള കൃത്രിമ ഉപഗ്രഹങ്ങളായിരുന്നു ഇവ. 2022 ഡിസംബറില്‍ ചാങ് ഗുവാങ് സാറ്റലൈറ്റ് കമ്പനി നിക്ഷേപമായി 375 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് ശേഖരിച്ചത്. ഇതും ചൈനയുടെ ജിലിയന്‍-1 നക്ഷത്രസമൂഹത്തിനായാണ്. ഈ വര്‍ഷം അവസാനത്തോടെ 60 ഉപഗ്രഹങ്ങള്‍ ഈ നക്ഷത്ര സമൂഹത്തിലെത്തിക്കാനും പിന്നീട് വരുന്ന എട്ട് വര്‍ഷങ്ങള്‍ കൊണ്ട് 78 ഉപഗ്രഹങ്ങള്‍ അയക്കാനുമാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇത് 2030ഓടെ സാക്ഷാത്‌കരിക്കപ്പെട്ടാല്‍ ഇന്ത്യയുള്‍പ്പടെ രാജ്യങ്ങള്‍ക്ക് അത് ഭീഷണിതന്നെയാകും.

Related Articles

Back to top button