LatestThiruvananthapuram

മാണിക്കൽ പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം

“Manju”

പോത്തൻകോട്. മാണിക്കൽ പഞ്ചായത്തിൽ ശാന്തിഗിരി വാർഡിൽ ശാന്തിഗിരി വിദ്യാഭവനു സമീപം പ്രവർത്തിക്കുന്ന രഞ്ജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള തോപ്പിൽ പൗൾട്രി ഫാമിൽ കാട്ടുപന്നികളുടെ ആക്രമണം മൂലം ആയിരത്തോളം കോഴികൾ ചത്തതിനാൽ രണ്ടുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. വില്പനയ്ക്ക് തയ്യാറായ 60 ദിവസം പ്രായമുള്ള BV380 കോഴികുഞ്ഞുങ്ങൾ ആണ് ചത്തത്. പ്രദേശത്ത് പന്നി ശല്യം രൂക്ഷമായതിനെത്തുടർന്ന് ഒരുതരത്തിലുള്ള കൃഷിയും നടത്താൻ നടത്താൻ സാധിക്കാത്ത സ്ഥിതിയിലാണ് കർഷകർ. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റെലും പഞ്ചായത്ത് അധികൃതരുടെ മുന്നിലും പലതവണ പരാതി നല്കിയെങ്കിലും നാളിതുവരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കർഷകർ കൃഷി ഉപേക്ഷിച്ച് മറ്റു ജീവിതമാർഗങ്ങൾ തേടുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് കളിൽ നിന്നും ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാകുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ സഹീറത്തു ബീവി എസ് അറിയിച്ചു.

Related Articles

Back to top button