KeralaLatest

സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം

“Manju”

ബിനു കല്ലാർ.

കോവിസ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബദ്ധപ്പെട്ട് . സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഒറ്റ അക്ക നമ്പറുകളിൽ അവസാനിക്കുന്ന വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും, ഇരട്ട അക്ക നമ്പറുകളിൽ അവസാനിക്കുന്നവ ചൊവ്വാ, വ്യാഴം, ശനി ദിവസങ്ങളിലും മാത്രമേ നിരത്തുകളിൽ ഇറക്കുവാൻ പാടുള്ളു. ഒറ്റ അക്ക, ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഞായറാഴ്ച്ച ഉണ്ടായിരിക്കുന്നതല്ല. അവശ്യ, അടിയന്തിര സർവ്വീസുകൾ, ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ സർക്കാർ ഏജൻസികൾ , ബാങ്കുകൾ മുതലായ സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ട അവശ്യ സർവ്വീസുകളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. പൊതു-സ്വകാര്യ മേഖലയിലുള്ള ഡോക്ക്ടർമാർ , ആരോഗ്യ പ്രവർത്തകർ , മാധ്യമ പ്രവർത്തകർ , വനിതകൾ, ഒറ്റയ്‌ക്കൊ , ആശ്രിതരോടൊപ്പമോ യാത്ര ചെയ്യുന്ന ഭിന്ന ശേഷിക്കാർ , ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കും ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ പരമാവധി രണ്ട് പേർക്ക് പിൻസീറ്റിലിരുന്ന് യാത്ര ചെയ്യാവുന്നതും , ഇരു ചക്ര വാഹനങ്ങളിൽ വാഹനം ഓടിക്കുന്നയാൾക്ക് മാത്രം (കുടുംബാംഗമാണെങ്കിൽ മാത്രം രണ്ട് പേർക്ക്) യാത്ര ചെയ്യാവുന്നതുമാണ്.

Related Articles

Leave a Reply

Back to top button