IndiaLatest

ലക്ഷദ്വീപില്‍ രാഷ്‌ട്രപിതാവിന്റെ ആദ്യ പ്രതിമ അനാച്ഛാദനം

“Manju”

കൊച്ചി: രാജ്യത്ത് രാഷ്‌ട്രപിതാവിന്റെ പ്രതിമയില്ലാത്ത ഏക പ്രദേശമായ ലക്ഷദ്വീപില്‍ ഇന്ന് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്‌തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് പ്രതിമ അനാച്ഛാദനം ചെയ്‌തത്. ഗാന്ധി ജയന്തി പ്രമാണിച്ച്‌ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിച്ച ദ്വീപ് ഭരണകൂടം അതിനൊടുവില്‍ ഇന്നാണ് പ്രതിമ അനാച്ഛാദനവും നടത്തിയത്.
തന്നെ ചടങ്ങിന് ക്ഷണിച്ചില്ലെങ്കിലും പങ്കെടുക്കുമെന്നാണ് ദ്വീപ് ലോക്‌സഭാംഗം മുഹമ്മദ് ഫൈസല്‍ അറിയിച്ചത്. ഇതുവരെ പ്രതിമ സ്ഥാപിക്കാന്‍ കഴിയാത്തത് ആധുനിക ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത യാഥാ‌ര്‍ത്ഥ്യമായിരുന്നെന്നുയുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ജി വിഷ്‌ണു അഭിപ്രായപ്പെട്ടു.
ഓരോ ശ്വാസത്തിലും രാമരാജ്യം സ്വപ്‌നം കണ്ട മഹാത്മാവിന്റെ പ്രതിമ ലക്ഷദ്വീപ് മണ്ണില്‍ സ്ഥാപിക്കാന്‍ രാമക്ഷേത്ര നി‌ര്‍മ്മാണത്തിന് നിയോഗിക്കപ്പെട്ട മോദി സര്‍ക്കാരിനായെന്നും വിഷ്ണു പോസ്‌റ്റിലൂടെ പറയുന്നു.

Related Articles

Back to top button