IndiaLatest

ഭാരത് ബന്ദ് ; പലയിടത്തും റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

“Manju”

കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. പലയിടങ്ങളിലും റെയില്‍ ഗതാഗതത്തെ ബാധിച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലെ 31 സ്ഥലങ്ങളില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതാണു റെയില്‍ ഗതാഗതത്തെ ബാധിക്കുന്നത്.

32 സ്ഥലങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടതായും നാല് ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയതായും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. കര്‍ഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം)യാണ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്. വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷകരുടെ പ്രക്ഷോഭം നാലു മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ബന്ദ് ആഹ്വാനം ചെയ്തത്.

Related Articles

Check Also
Close
  • ……
Back to top button