IndiaLatest

സിക്കിമില്‍ കുപ്പിവെള്ളത്തിന് വിലക്ക്

“Manju”

ഗാങ്ടോക്: പ്ലാസ്റ്റിക് ബോട്ടിലുകളിലെത്തുന്ന കുപ്പി വെള്ളത്തിന് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങി സിക്കിം. മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്ക് 2022 ജനുവരി ഒന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തുമെന്ന് സിക്കിം മുഖ്യമന്ത്രി പി.എസ്. തമാങ് അറിയിച്ചു.
ഹിമാലയത്തില്‍ നിന്നുള്ള വെള്ളം സമൃദ്ധമായി നാട്ടില്‍ ലഭ്യമാണെന്നും പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം ഇനി വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്‌ ഗവര്‍ണര്‍ ഗംഗാ പ്രസാദിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തിലാണ് മുഖ്യമന്ത്രി തീരുമാനം വ്യക്തമാക്കിയത്.
പ്രകൃതിദത്തമായ ജല സ്രോതസുകള്‍ കൊണ്ട് സമ്ബുഷ്ടമായ സംസ്ഥാനത്ത് നിന്ന് കുപ്പി വെള്ളം ഒഴിവാക്കുന്നത് പ്ലാസിറ്റിക്കിനെ തുരത്താനും സഹായിക്കും. തീരുമാനം നിലവില്‍ വരുന്നതോടെ സംസ്ഥാനം കൂടുതല്‍ പ്രകൃതി സൗഹൃദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിക്കിമില്‍ എല്ലായിടത്തും ശുദ്ധജലം ലഭ്യമാക്കു. പ്രകൃതിയില്‍ നിന്ന് തന്നെ ദാഹമകറ്റാം. മിനറല്‍ വാട്ടറുകള്‍ വിലക്കുന്നതോടെ ജനങ്ങള്‍ പ്രകൃതിയെ ആശ്രയിക്കും. ഇതിലൂടെ അവര്‍ കൂടുതല്‍ ആരോഗ്യമുള്ളവരായി മാറുമെന്നും തമാങ് വ്യക്തമാക്കി.
ബിസിനസ് സ്ഥാപനങ്ങളില്‍ ലഭ്യമായ മിനറല്‍ വാട്ടര്‍ ബോട്ടിലുകളുടെ നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര മേഖലയായ നോര്‍ത്ത് സിക്കിമിലെ ലാചെന്‍ നേരത്തേ തന്നെ കുപ്പിവെള്ളം നിരോധിച്ചിരുന്നു.
ഇന്ത്യയില്‍ പ്ലാസ്റ്റിക് നിരോധിച്ച ആദ്യ സംസ്ഥാനമാണ് സിക്കിം. 1998 മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്.

Related Articles

Back to top button