KeralaLatest

മെട്രോ സ്‌റ്റേഷനുകളെ ഷോപ്പിംഗ് ഹബ്ബുകളാക്കും

“Manju”

കൊച്ചി : വരുമാനം കൂട്ടാന്‍ പുതിയ പദ്ധതികളുമായി കൊച്ചി മെട്രോ. സ്‌റ്റേഷനുകളില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചുകൊണ്ട് നിക്ഷേപകരെ കൂട്ടാനുള്ള പദ്ധതിക്ക് തുടക്കമായി. കിയോസ്‌കുകളുടെ ലേലത്തിനുള്ള ടെണ്ടര്‍ കെഎംആര്‍എല്‍ ക്ഷണിച്ചിട്ടുണ്ട്. കൊച്ചി മെട്രോ സ്‌റ്റേഷനെ ഷോപ്പിംഗ് ഹബ്ബുകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയോസ്‌കുകള്‍ ആരംഭിക്കുന്നത്.

മെട്രോ സ്റ്റേഷനുകളില്‍ നിലവില്‍ കടകളുണ്ടെങ്കിലും ചെറുകിട നിക്ഷേപകരെ ലക്ഷ്യമിട്ടാണ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. 22 സ്റ്റേഷനുകളിലായി 300 കിയോസ്‌കുള്‍ ആദ്യഘട്ടത്തില്‍ സജ്ജമാകും. ലഭ്യമായ കിയോസ്‌കുകളുടെ അടിസ്ഥാന ലേല വിലയും ബിസിനസുകളും കെഎംആര്‍എല്ലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഒരാള്‍ക്ക് പരമാവധി നാല് കിയോസ്‌കുകള്‍ വരെ ലേലത്തില്‍ പിടിക്കാം. ഇതിനായി 5000 രൂപയടച്ച്‌ ഓണ്‍ലൈനായോ നേരിട്ടോ കെഎംആര്‍എല്ലില്‍ രജിസ്റ്റര്‍ ചെയ്യണം. അഞ്ച് വര്‍ഷമായിരിക്കും ലൈസന്‍സ് കാലാവധി. ആവശ്യമെങ്കില്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാം.
കൊറോണ കാലത്ത് യാത്രക്കാര്‍ കുറഞ്ഞത് മെട്രോ വരുമാനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് ഉയര്‍ത്താന്‍ കൂടി വേണ്ടിയാണ് കിയോസ്‌കുകള്‍ സജ്ജീകരിക്കുന്നത്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിശേഷ അവധി ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ തീരുമാനമായിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് ഗാന്ധി ജയന്തി ദിനത്തില്‍ ടിക്കറ്റ് നിരക്ക് കുറച്ചത്. യാത്രക്കാരില്‍ നിന്ന് മികച്ച സ്വീകാര്യതയും കിട്ടിയിരുന്നു.

Related Articles

Back to top button