KeralaLatest

ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച്‌ കാതോലിക്കാ ബാവാ

“Manju”

കോട്ടയം: കേരള കോണ്‍ഗ്രസ്​ -ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ കാതോലിക്കാ ബാവാ. യഥാര്‍ത്ഥ മനുഷ്യസ്നേഹിയും ജനക്ഷേമത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച നേതാവുമായിരുന്നു ആര്‍. ബാലകൃഷ്ണപിള്ളയെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അനുസ്മരിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സഭയെ അകമഴിഞ്ഞ് സ്നേഹിക്കുകയും സഭാപിതാക്കന്മാരോരോട് ആത്മാര്‍ത്ഥമായ ഊഷ്മള ബന്ധം സൂക്ഷിക്കുകയും ചെയ്ത ബാലകൃഷ്ണപിള്ള പ്രതിസന്ധിഘട്ടങ്ങളിലും ഒപ്പംനിന്ന് കരുത്തുപകര്‍ന്നുട്ടുള്ള ജനനായകനായിരുന്നു.
അനുഭവ സമ്പന്നനും വിശാല ദര്‍ശനത്തിന് ഉടമയും ആയിരുന്ന മുതിര്‍ന്ന നേതാവിന്റെ നിര്യാണം കേരളീയ സമൂഹത്തിന്​ പൊതുവെയും മലങ്കര ഓര്‍ത്തഡോക്സ് സഭക്ക്​ പ്രത്യേകിച്ചും വലിയ നഷ്ടമാണെന്നും ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Related Articles

Back to top button