KeralaLatest

എന്‍.എ.വി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി എസ്​.ബി.ഐ

“Manju”

കൊച്ചി: സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യന്‍ നാവികസേനയും ചേര്‍ന്ന്​ ഇന്ത്യയിലെ ഏറ്റവും വലിയ നാവിക വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ എസ്​.ബി.ഐയുടെ എന്‍.എ.വി-ഇക്യാഷ് കാര്‍ഡ് പുറത്തിറക്കി.

കപ്പലുകള്‍ ഉള്‍ക്കടലില്‍ ആയിരിക്കുമ്പോള്‍ കണക്​റ്റിവിറ്റി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഓണ്‍ലൈനായും ഓഫ്​ലൈനായും ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് എന്‍.എ.വി-ഇക്യാഷ് കാര്‍ഡ്. ഇരട്ട ചിപ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ സൗകര്യമൊരുക്കിയത്. ഇതോടെ ഉള്‍ക്കടലിലെ കപ്പലില്‍ പണം കൈകാര്യം ചെയ്യേണ്ട പ്രയാസകരമായ അവസ്ഥ നാവികര്‍ക്കില്ലാതാവും.

Related Articles

Back to top button