
പി .വി.എസ്
മലപ്പുറം: പച്ചക്കറിത്തോട്ടവും നെൽക്കൃഷിയും ജില്ലയിൽ സാർവത്രികമാക്കാനായി സി.പി.ഐയുടെ ‘ജീവനം അതിജീവനം’ പദ്ധതി ഇന്ന് വൈകീട്ട് 4ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും .എല്ലാ പാർട്ടികളിലെ കുടുംബങ്ങളിലും ചെറിയ തോതിലെങ്കിലും പച്ചക്കറി കൃഷി ആരംഭിക്കും. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ നാടിന്റെ ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമാക്കിയുള്ളതാണ് ‘ജീവനം അതിജീവനം’ പദ്ധതി.