InternationalLatest

ബാറ്റ്സ്മാന്‍മാര്‍ ഈഗോ പോക്കറ്റിലിടണം ; കോഹ്‌ലി

“Manju”

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റ്സ്മാന്‍മാര്‍ ഈഗോ പോക്കറ്റിലിട്ട് ഇറങ്ങണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കണമെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ അവരുടെ ഈഗോ പോക്കറ്റിലിട്ട് തന്നെ കളിക്കളത്തില്‍ ഇറങ്ങേണ്ടിവരും. കാരണം ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ 30 – 40 റണ്‍സ് സ്‌കോര്‍ ചെയ്താലും ഒരു ബാറ്റ്‌സ്മാന് നിലയുറപ്പിച്ചുവെന്ന വിശ്വാസത്തില്‍ അയാളുടെ ഷോട്ടുകള്‍ അനായാസം കളിക്കാനാവില്ല. ആദ്യ 30 റണ്‍സെടുക്കാന്‍ ഏത് രീതിയില്‍ ബാറ്റ് ചെയ്‌തോ അതേ രീതി തന്നെ അടുത്ത 30 റണ്‍സിലും പിന്നീടും തുടരേണ്ടിവരും. എന്നാല്‍ മാത്രമെ ഇംഗ്ലണ്ടില്‍ തിളങ്ങാനാവു.

അതു പോലെ ബാറ്റ് ചെയ്യുമ്പോള്‍ മികച്ച തീരുമാനങ്ങളെടുക്കാനും കഴിയണം. തുടക്കത്തിലെ ക്ഷമയോടെ ഇന്നിംഗ്‌സ് മുഴുവന്‍ കളിച്ചാലെ ഇംഗ്ലണ്ടില്‍ റണ്‍സെടുക്കാന്‍ കഴിയുകയുള്ളു. കാരണം ബാറ്റ് ചെയ്യാന്‍ ലോകത്തേറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളാണ് ഇംഗ്ലണ്ടിലേത്. ഹെഡിംഗ്ലിയില്‍ ഇംഗ്ലണ്ടിന് മികച്ച റെക്കോര്‍ഡുള്ള കാര്യം ഓര്‍മപ്പെടുത്തിയപ്പോള്‍ നിയന്ത്രണത്തിലില്ലാത്ത കാര്യത്തെക്കുറിച്ച്‌ ചിന്തിക്കാറില്ലെന്നും ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് മത്സരമായി മാത്രമെ ഇതിനെ കാണുന്നുള്ളു – മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കോഹ്‌ലി പറഞ്ഞു.

Related Articles

Back to top button