InternationalLatest

ബി.പി.പി.കുവൈറ്റ് പ്രവാസി സമ്മാൻ 2020 കൈമാറി

“Manju”

കുവൈറ്റ് സിറ്റി: ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് വീശിഷ്ഠ സേവനങ്ങൾക്കായി പ്രഖ്യാപിച്ചിരുന്ന പുരസ്‌കാരം കൈമാറി. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോക്രിയാൽ ആണ് പുരസ്‌കാരം കൈമാറിയത്. നിഷാങ്ക് എന്ന വ്യക്തിയാണ് പുരസ്‌കാരത്തിന് അർഹനായത്.

കഴിഞ്ഞ വർഷം ഓൺലൈനിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ പങ്കു വിലയിരുത്തിയാണ് പുരസ്‌കാരം നൽകാൻ തീരുമാനിച്ചത്. പുതിയ നയവുമായി ബന്ധപെട്ട് അതിന്റെ വിവിധ വശങ്ങൾ വിശദീകരിക്കാനാണ് ഓൺലൈൻ മീറ്റിംഗ് സഘടിപ്പിച്ചത്. കുവൈറ്റിലെ 22ഓളം സ്‌കൂളിൽ നിന്നും ആയിരത്തിൽപരം വ്യക്തികൾ ചടങ്ങിൽ അന്ന് പങ്കെടുത്തിരുന്നു ബി.പി.പി.ക്ക് വേണ്ടി മുകേഷ് ഗുപ്ത പുരസ്‌കാരം മുൻ മന്ത്രിയുടെ വസതിയിൽ കൈമാറി.

Related Articles

Back to top button