KeralaLatest

മോഷണശ്രമത്തിന് അറസ്റ്റില്‍

“Manju”

പകല്‍ കത്തിയുമായി മോഷ്ടിക്കാനിറങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.പിലാക്കാവ് കല്ലിങ്കല്‍ നിഖില്‍ (27) ആണ് അറസ്റ്റിലായത്. പിലാക്കാവ് സ്വദേശി ഇബ്രാഹിമിന്റെ വീട്ടിലാണ് നിഖില്‍ കയറിയത്. അടുക്കളവാതില്‍വഴി അകത്ത് കയറിയ നിഖില്‍ അഞ്ചുവയസ്സായ കുട്ടിയെയും മാതാവിനെയും കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മോഷണം നടത്താനാണ് ശ്രമിച്ചത്.ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ നിഖില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഓടി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

Related Articles

Back to top button