LatestThiruvananthapuram

കെഎസ്‌ആര്‍ടിസി പണിമുടക്ക് രണ്ടാം ദിനം

“Manju”

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് വിവിധ കെഎസ്‌ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. വെള്ളിയാഴ്ച എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കിയതോടെ വരുമാനത്തില്‍ വലിയ നഷ്ടമാണ് കെഎസ്‌ആര്‍ടിസിക്ക് ഉണ്ടായത്. ഇത് മറികടക്കാനാണ് ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി സര്‍വീസുകള്‍ നടത്താനുള്ള നീക്കം. ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്‌ആര്‍സി ഉത്തരവിറക്കി.

യാത്രക്ക് കെഎസ്‌ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന മേഖലകള്‍ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഏറെ വലഞ്ഞിരുന്നു. അതേസമയം സമരം നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണ്‍ പൂര്‍ണമായും തള്ളിയാണ് ടിഡിഎഫിന്റെ ഇന്നത്തെ പണിമുടക്ക്. സമരം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. വിവധ സംഘടനകളുടെ സമരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച കെഎസ്‌ആര്‍ടിസി സര്‍വീസ് പൂര്‍ണമായി തടസപ്പെട്ടിരുന്നു. അതിനാല്‍ ഇന്ന് പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച്‌ പരമാവധി സര്‍വീസുകള്‍ പുനഃരാരംഭിക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ തീരുമാനം.

2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്‌കരണ കരാര്‍ പുതുക്കാതെയുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്. ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നുമാണ് വിഷയത്തില്‍ സംസ്ഥാനത്തെ ഗതാഗാതമന്ത്രി പ്രതികരിച്ചത്.

Related Articles

Back to top button