LatestThiruvananthapuram

സമയത്ത് ലേലം ചെയ്തില്ല; തേക്ക് നശിച്ചു

“Manju”

പു​ന​ലൂ​ര്‍: യ​ഥാ​സ​മ​യം ലേ​ലം ചെ​യ്ത് വി​ല്‍​ക്കാ​ത്ത​ത് കാ​ര​ണം വ​നം വ​കു​പ്പിെന്‍റ ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന തേ​ക്ക് ക​ഴ ഡ​മ്ബി​ങ് ഡി​പ്പോ​യി​ല്‍ ന​ശി​ച്ചു. ക​ഴ​ക​ള്‍ വി​റ​കി​നു​പോ​ലും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത നി​ല​യി​ല്‍ ചി​ത​ല്‍ ക​യ​റി മ​ണ്ണാ​യി. കോ​ന്നി വ​നം ഡി​വി​ഷ​നി​ലെ മ​ണ്ണാ​റ​പ്പാ​റ റേ​ഞ്ച് ഓ​ഫി​സി​ന് സ​മീ​പ​ത്തെ ഡ​മ്ബി​ങ് ഡി​പ്പോ​യി​ലാ​ണ് 15ല​ധി​കം ലോ​ഡ് ക​ഴ ന​ശി​ച്ച​ത്.
അ​ലി​മു​ക്ക്-​അ​ച്ച​ന്‍​കോ​വി​ല്‍ കാ​ന​ന​പാ​ത​യോ​ട് ചേ​ര്‍​ന്നാ​ണ് ഡി​പ്പോ. മൂ​ന്നു​വ​ര്‍​ഷം മു​മ്ബ് മ​ണ്ണാ​റ​പ്പാ​റ റേ​ഞ്ചി​ലെ വി​വി​ധ തേ​ക്ക് തോ​ട്ട​ങ്ങ​ളി​ല്‍​നി​ന്നും ഇ​ട​വെ​ട്ടി​ലൂ​ടെ ശേ​ഖ​രി​ച്ച​താ​ണ് ക​ഴ​ക​ള്‍.
ദൂ​ര​ദി​ക്കി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ല്‍ നി​ന്നും വെ​ട്ടി ഡി​പ്പോ​യി​ല്‍ അ​ട്ടി​വെ​ച്ച ക​ഴ​ക​ളി​ല്‍ ഒ​ന്നും ര​ണ്ടും ക്ലാ​സി​ലു​ള്ള ക​ഴ​ക​ള്‍ ലേ​ലം ചെ​യ്ത്​ വി​റ്റു. ബാ​ക്കി​യു​ള്ള മൂ​ന്ന്, നാ​ല്, അ​ഞ്ച് ഇ​നം ക​ഴ​ക​ളാ​ണ് വി​ല്‍​ക്കാ​നു​ള്ള​ത്. ഈ ​ക​ഴ​ക​ളും ലേ​ലം ചെ​യ്​​ത് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ഡി​വി​ഷ​ന്‍ ഓ​ഫി​സി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ ശേ​ഷി​ക്കു​ന്ന ന​ട​പ​ടി ചെ​യ്യാ​ത്ത​തി​നാ​ല്‍ ലേ​ലം ന​ട​ന്നി​ല്ല.
ഡി.​എ​ഫ്.​ഒ‍ ആ​ണ് നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി ന​ട​ത്തി ലേ​ലം ചെ​യ്യേ​ണ്ട​ത്. അ​ന്ന​ത്തെ ഡി.​എ​ഫ്.​ഒ ഇ​തി​ന​കം സ​ര്‍​വി​സി​ല്‍​നി​ന്ന്​ വി​ര​മി​ച്ചു.
ക​ഴ ന​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ലേ​ലം ചെ​യ്തു​ന​ല്‍​ക​ണ​മെ​ന്ന് സ്ഥ​ല​ത്തെ ലോ​ഡി​ങ് തൊ​ഴി​ലാ​ളി​ക​ള്‍ പ​ല​ത​വ​ണ വ​നം അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ക​ഴ ലേ​ലം എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ലോ​ഡി​ങ് കൂ​ലി കു​റ​ച്ച്‌ ന​ല്‍​കാ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ അ​റി​യി​ച്ചി​രു​ന്നു.
വി​ള​വ് കു​റ​വു​ള്ള ക​ഴ​ക​ളാ​യ​തി​നാ​ല്‍ കു​റ​ഞ്ഞ​ത് ആ​റു​മാ​സ​ത്തി​നു​ള്ളി​ലെ​ങ്കി​ലും ലേ​ലം ചെ​യ്ത്​ വി​റ്റി​െ​ല്ല​ങ്കി​ല്‍ ന​ശി​ക്കും. കൂ​ടാ​തെ ഇ​ത്ത​രം ക​ഴ​ക​ള്‍ പ​ഴ​ക്ക​മേ​റു​ന്തോ​റും മ​തി​യാ​യ വി​ല​യും ല​ഭി​ക്കു​ക​യി​ല്ല. ക​ഴ ന​ശി​ച്ച​തി​ലൂ​ടെ ഖ​ജ​നാ​വി​ന് ല​ഭി​ക്കേ​ണ്ട ല​ക്ഷ​ങ്ങ​ള്‍ ന​ഷ്​​ട​മാ​യ​ത് കൂ​ടാ​തെ ഇ​ത് മു​റി​ച്ച്‌ ഡി​പ്പോ​യി​ലെ​ത്തി​ച്ച കൂ​ലി ഇ​ന​ത്തി​ലും വ​ന്‍ തു​ക ന​ഷ്​​ട​മാ​യി.

Related Articles

Back to top button