KeralaLatest

കെപിസിസി ഭാരവാഹിപട്ടികയില്‍ വനിതകള്‍ അഞ്ചുപേര്‍

“Manju”

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ പട്ടിക പുറത്തുവന്നതോടെ വനിതാ പ്രാതിനിധ്യം ശുഷ്‌കം. 56 അംഗ പട്ടികയില്‍ അഞ്ചു വനിതകളാണ് ഇടം പിടിച്ചത്.
ജനറല്‍ സെക്രട്ടറിമാരായി ദീപ്‌തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല, കെ എ തുളസി എന്നിവരും നിര്‍വാഹക സമിതിയില്‍ പത്മജ വേണുഗോപാലും ഡോ. പിആര്‍ സോനയുമാണുള്ളത്. വൈസ്പ്രസിഡന്റുമാരില്‍ ഒരാള്‍ വനിതയാകണമന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും അതുണ്ടായില്ല.
അതേസമയം പട്ടികയില്‍ പേരുറപ്പിച്ചിരുന്ന സുമ ബാലകൃഷ്ണന്‍, ജ്യോതി വിജയകുമാര്‍, ഫാത്തിമാ റോസ്‌ന, രമണി പി നായര്‍ എന്നിവരെ അവസാന നിമിഷം ഒഴിവാക്കി. ജ്യോതി വിജയകുമാറിനെ ഗ്രൂപ്പു നേതാക്കള്‍ ഒരുമിച്ച് വെട്ടുകയായിരുന്നു. അതിനിടെ ഹൈക്കമാന്‍ഡിലെ ഒരു ഉന്നതന്റെ നോമിനിയായാണ് പട്ടികയിലെ വനിതകള്‍ മാറിവന്നതെന്നാണ് വിവരം.

Related Articles

Back to top button