KeralaLatest

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചന

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം ∙ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചന. കൊറോണ ‌കാലത്ത് സാമ്പത്തിക ആഘാതത്തില്‍ നിന്നു കരകയറാനാണിത്. വരുമാനം കൂട്ടാനും ചെലവു ചുരുക്കാനുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കെ.എം.ഏബ്രഹാം അധ്യക്ഷനായ സമിതിയുടെ മുഖ്യനിര്‍ദേശങ്ങളിലൊന്നു ഫീസ് വര്‍ധനയാകുമെന്നാണു സൂചന.

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവുമധികം പണം ചെലവിടുന്ന ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നിന്നു കൂടുതല്‍ വരുമാനം കൂടി ഉറപ്പാക്കണമെന്ന നിര്‍ദേശമാകും സമിതിയുടേത്. ആശുപത്രികളിലെ ഒപി ടിക്കറ്റ് നിരക്കിലും മറ്റും 50% വര്‍ധന വരുമെന്നാണു സൂചന. കൊറോണ മൂലമുള്ള സാമ്പത്തിക നഷ്ടത്തെക്കുറിച്ചുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും റിപ്പോര്‍ട്ടുകള്‍, ചെലവു ചുരുക്കുന്നതിനായുള്ള സിഡിഎസിന്റെ റിപ്പോര്‍ട്ട് എന്നിവയിലെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഇടക്കാല റിപ്പോര്‍ട്ടാണ് കെ.എം.ഏബ്രഹാം കമ്മിറ്റി ഈയാഴ്ച സമര്‍പ്പിക്കുന്നത്.

Related Articles

Back to top button