IndiaKeralaLatest

പ്രതിഷേധം; ഒഎന്‍വി സാഹിത്യപുരസ്‌കാരം പുനഃപരിശോധിക്കും

“Manju”

ഒഎൻവി അവാർഡ് പുനപരിശോധിക്കുവാൻ തീരുമാനിച്ചതായി അടൂർ ഗോൽപാലകൃഷ്ണൻ
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‌കാരം നല്‍കുന്നത് പുനഃപരിശോധിക്കും. അവാര്‍ഡ് നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നതെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വൈരമുത്തുവിനെതിരെ ‘മീടൂ’ ആരോപണം അടക്കം ഉയര്‍ന്നിരുന്നു. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിവരം. തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമാണ് വൈരമുത്തു. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വര്‍ഷങ്ങളിലാണു പുരസ്‌കാരം നല്‍കുന്നത്. വൈരമുത്തുവിന് പുരസ്‌കാരം പ്രഖ്യാപിച്ചതു മുതല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Related Articles

Back to top button