IndiaLatest

മഹാരാഷ്ട്രയിലെ സതാറ‍യില്‍ മാസ്ക് നിര്‍ബന്ധമാക്കി

“Manju”

മുംബൈ: കോവിഡ് 19, ഇന്‍ഫ്ലുവന്‍സ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ സതാറ‍യില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി. വിദ്യാഭ്യാസ സ്ഥാപാനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും.

സത്താറ ജില്ലാ കളക്ടര്‍ റുചേഷ് ജെയ്‍വാന്‍ഷിയാണ് അടിയന്തര പ്രാധാന്യത്തോടെ ഉത്തരവിറക്കിയത്. ബസ് സ്റ്റാന്റ്, വിവാഹ പാര്‍ട്ടികള്‍, മറ്റ് പൊതു പരിപാടികള്‍, മാര്‍ക്കറ്റ് തുടങ്ങി ജനം തിങ്ങിക്കൂടുന്ന എല്ലായിടങ്ങളിലും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

കോവിഡ് 19 , ഇന്‍ഫ്ലുവന്‍സ കേസുകളില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 248 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Related Articles

Back to top button