IndiaKeralaLatestThiruvananthapuram

45 ദിനങ്ങള്‍ 15 പരിപാടികള്‍

“Manju”

എസ്. സേതുനാഥ്

തിരുവനന്തപുരം :ഐസിഡിഎസിന്റെ 45-ാം വര്‍ഷത്തില്‍ 45 ദിനങ്ങളിലായി 15 ഓളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികളിലും അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിളക്ക് തെളിയിക്കുന്ന വെളിച്ചം, അങ്കണവാടി പ്രദേശത്തെ അമ്മാര്‍ക്ക് അങ്കണവാടി സേവനങ്ങളെ കുറിച്ചും അങ്കണവാടി പ്രവര്‍ത്തകരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള സാക്ഷ്യം രേഖപ്പെടുത്തുന്ന അങ്കണവാടി എന്റെ മലര്‍വാടി,മഹത്തായ സേവനത്തിന്റെ അനുഭവ സാക്ഷ്യമായ ഓര്‍മ്മക്കുറിപ്പ്,അങ്കണവാടികളെക്കുറിച്ച് കേരളത്തിലെ പ്രമുഖ കലാ, സാംസ്‌കാരിക, കായിക വ്യക്തിത്വങ്ങളുടെ സന്ദേശങ്ങള്‍ എത്തിക്കുന്ന നമ്മുടെ അങ്കണവാടി,സംസ്ഥാനത്തുടനീളം ഒരു ദിവസം ടി.എച്ച്.ആര്‍. ഗുണഭോക്താക്കളായ കുട്ടികളുളള എല്ലാ വീടുകളിലും മൂന്നില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടി.എച്ച്.ആര്‍. ഉപയോഗിച്ച് പ്രഭാത ഭക്ഷണം വീട്ടില്‍ പാകം ചെയ്ത് നല്‍കുന്ന പോഷണ മന്ത്രം, രണ്ടു കാലഘട്ടങ്ങളിലെ അങ്കണവാടി പ്രവര്‍ത്തകുരുടെയും കുട്ടികളുടെയും ഓര്‍മകള്‍ പങ്കുവയ്ക്കുന്ന അന്നും ഇന്നും, അങ്കണവാടികള്‍ക്ക് കാലാകാലങ്ങളിലായി വന്ന ഭൗതികപരമായ മാറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന അങ്കണവാടികള്‍ മാറ്റങ്ങളിലൂടെ, പ്രാദേശികമായി ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമായ വസ്തുക്കള്‍ ഉപയോഗിച്ച് പഠനോപകരണങ്ങളും കര കൗശല വസ്തുക്കളും അങ്കണവാടി പ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന വീഡിയോ ചിത്രീകരിക്കേണ്ട ക്രിയാത്മകത, ഓണ്‍ലൈന്‍ ഉപന്യാസ മത്സരമായ അങ്കണവാടി സാമൂഹിക മാറ്റത്തിന്റെ വാതായനം, അങ്കണവാടി പ്രര്‍ത്തകര്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള വേദിയായ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍, ഓരോ അങ്കണവാടികളുടേയും ചരിത്രം രേഖപ്പെടുത്തി വയ്ക്കാനുള്ള കൈയെഴുത്ത് പ്രതി, ഓരോ കുടുംബത്തിലുമുളള, അങ്കണവാടികളില്‍ പഠിച്ച രണ്ടോ മൂന്നോ തലമുറകളില്‍പ്പെട്ട ആള്‍ക്കാരുടെ ഒന്നിച്ചുള്ള ഫോട്ടോ ശേഖരിച്ച് ഫോട്ടോ കൊളാഷാക്കുന്ന തലമുറകളിലൂടെ, മന്ത്രിയും ഉദ്യോഗസ്ഥരും അങ്കണവാടി ഗുണഭോക്താക്കളുമായും അവരുടെ കുടുംബവുമായും നേരിട്ട് സംവദിക്കുന്ന കയ്യൊപ്പ്, കോവിഡിനോട് പൊരുതിക്കൊണ്ട് വ്യത്യസ്ഥ സേവനങ്ങള്‍ കാഴ്ചവച്ചവരുമായുള്ള സംവാദമായ വേറിട്ട വഴികള്‍എന്നിവയാണ് പ്രധാന പരിപാടികള്‍.

Related Articles

Back to top button