കണ്ണൂർ: പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മാഹി, ചെറുകല്ലായി സ്വദേശി മെഹ്റൂഫ് മരിച്ചു. 71 വയസായിരുന്ന ഇദ്ദേഹം ശ്വാസകോശ, വൃക്കരോഗങ്ങൾക്കും രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്നു.
എവിടെ നിന്നാണ് രോഗം പകർന്നതെന്ന് സ്ഥിരികരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സഞ്ചാരപഥം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. വിദേശയാത്ര നടത്തിയിട്ടല്ല എന്നാണ് അറിയുന്നത്.
മതചടങ്ങുകളിലും, വിവാഹ നിശ്ചയത്തിലും പങ്കെടുത്തുട്ടുണ്ട്. ചൊക്ലി, പയ്യന്നൂർ, മാഹി എന്നിവടങ്ങളിൻ യാത്ര ചെയ്തിട്ടുണ്ട്.
ഇതോടു കൂടി കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.