IndiaLatest

നവോദയ പ്രവേശന പരീക്ഷ; അപേക്ഷ നവംബര്‍ 30നകം

“Manju”

ന്യൂഡല്‍ഹി: ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2022-23 വര്‍ഷത്തെ ആറാം ക്ലാസ്സിലേക്കുള്ള സെലക്​ഷന്‍ ടെസ്​റ്റ്​ ഏപ്രില്‍ 30ന്​ ദേശീയതലത്തില്‍ നടത്തും. ടെസ്​റ്റില്‍ പങ്കെടുക്കുന്നവര്‍​ അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 30നകം സമര്‍പ്പിക്കണം. മലയാളത്തിലും ഇംഗ്ലീഷ്​, ഹിന്ദി, തമിഴ്​, കന്നട ഭാഷകളിലും പരീക്ഷയെഴുതാം.
ബുദ്ധിപരീക്ഷ, ഗണിതശാസ്​ത്രം, ഭാഷാശേഷി എന്നിവയിലായി 80 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. ഒബ്​ജക്​ടിവ്​ മാതൃകയിലായിരിക്കും പരീക്ഷ. ആകെ 100 മാര്‍ക്കിനാണിത്​. അപേക്ഷാഫോമും വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസും http://www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്​. ഏപ്രില്‍ 30 ഞായറാഴ്​ച രാവിലെ 11.30 മുതല്‍ ഉച്ചക്ക്​ 1.30 വരെയാണ്​ പരീക്ഷ.

പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ 2009 മേയ്​ ഒന്നിന്​ മുമ്ബോ 2013 ഏപ്രില്‍ 30ന്​ ശേഷമോ ജനിച്ചവരാകരുത്​. അതത്​ ജില്ലയിലെ സര്‍ക്കാര്‍/എയ്​ഡഡ്​/അംഗീകൃത സ്​കൂളില്‍നിന്നും 2021-22 വര്‍ഷം അഞ്ചാം ക്ലാസ്​ പാസായിരിക്കണം.

Related Articles

Back to top button