LatestThiruvananthapuram

വയലാര്‍ അവാര്‍ഡ് ‍ ബെന്യാമിന്

“Manju”

തിരുവനന്തപുരം ; 45-ാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് എഴുത്തുകാരന്‍ ബെന്യാമിന് ലഭിച്ചു. ബെന്യാമിന്റെ “മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ” എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. കെ. ആര്‍ മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ.സി. ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന ശില്‍പവുമടങ്ങുന്നതാണ് പുരസ്കാരം. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പണം നടക്കും. ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങളും കവിതകളും കോര്‍ത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വയലാര്‍ ഗാനാഞ്ജലിയും ഉണ്ടായിരിക്കും.

Related Articles

Back to top button