EntertainmentLatest

‘ ഉടുമ്പ് ‘ ; ആദ്യ ടീസർ പുറത്ത്

“Manju”

സൂപ്പർഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമൻ, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഡോണുകളുടെയും, ഗാങ്സറ്റർമാരുടെയും കഥ പറയുന്ന ചിത്രം ‘ഉടുമ്പിന്റെ’ ആദ്യ ടീസർ പുറത്ത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് സിനിമയുടെ ടീസർ തയ്യാറാക്കിയിരിക്കുന്നത്.

സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ, എയ്ഞ്ചലീന ലെയ്‌സെൻ തുടങ്ങിയവർ വേഷമിടുന്ന ചിത്രത്തിന്റെ ടീസർ, ഇന്ന് വൈകീട്ട് പ്രിഥ്വിരാജ് സുകുമാരനും, ഉണ്ണി മുകുന്ദനും ചേർന്ന് താരങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പുറത്തുവിട്ടത്. നേരത്തെ പുറത്തുവന്ന ഉടുമ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഒരു പക്കാ ഡാർക്ക് ത്രില്ലർ ചിത്രമാണ് ഉടുമ്പ്. മലയാള സിനിമയിൽ അധികം കാണാത്ത ഒരു വിഭാഗമാണിത്. ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നതും ഇതാണ്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ഉടുമ്പിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുവരികയാണ്.

കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.

നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വി.ടി ശ്രീജിത്ത് എഡിറ്റിങ് നിർവഹിക്കുന്നു.ഏറെ വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തിൽ ബ്രൂസ്ലീ രാജേഷ്, ശക്തി ശരവണൻ എന്നിവർ ആക്ഷൻ കൈകാര്യം ചെയ്യുന്നു. പ്രസന്ന സുജിത്ത്, ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ കൺഡ്രോളർ- അഭിലാഷ് അർജുൻ, ഗാനരചന- രാജീവ് ആലുങ്കൽ, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- സുൽത്താന റസാഖ്, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഫെബ്രുവരിയോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. കൊറോണ മഹാമാരിക്ക് ശേഷം തുറന്ന തിയേറ്ററുകളെ സജീവമാക്കാൻ ‘ഉടുമ്പ് ‘ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Related Articles

Back to top button