KeralaLatestThiruvananthapuram

വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത് കവര്‍ച്ചാ ശ്രമം

“Manju”

തിരുവനന്തപുരം : പാര്‍ക്കിങ്ങിലുണ്ടായിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കവര്‍ച്ചാ ശ്രമം. സ്റ്റേഷനിലെ പേ ആന്‍ഡ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന 19ഓളം വാഹനങ്ങളുടെ ഗ്ലാസ്സുകളും മറ്റുമാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റെയില്‍വേയ്ക്കാണ്. അക്രമികള്‍ കാറുകളുടെ ചില്ലുകള്‍ അടിച്ച്‌ തകര്‍ക്കുകയും വാഹനത്തിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്കെറിയുകയും ചെയ്തിട്ടുണ്ട്. മോഷ്ടാക്കളോ സാമൂഹിക വിരുദ്ധരോ ആണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടമകള്‍ കാറെടുക്കാനെത്തിയപ്പോഴാണ് ചില്ലുകള്‍ തര്‍ത്തത് ശ്രദ്ധിക്കുന്നത്. ഒരു വാഹനത്തിന്റെ സീറ്റില്‍ രക്തക്കറയുണ്ട്. ഒരു വാഹനത്തിനുള്ളില്‍ നിന്നും മ്യൂസിക് സ്റ്റിസ്റ്റം പുറത്തേക്ക് എടുത്തിട്ടിരുന്ന നിലയിലാണ്. അര്‍ധരാത്രിയില്‍ ഇത്രയും വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയത് ആരും അറിഞ്ഞില്ലെന്നത് റെയില്‍വേ പോലീസിനെ ഞെട്ടിക്കുന്നതാണ്. ഇത്രയും കാറുകള്‍ നശിപ്പിച്ചിട്ടും കരാര്‍ ഏറ്റെടുത്ത കമ്ബനിയിലെ ജീവനക്കാരും വിവരം അറിഞ്ഞില്ല. പാര്‍ക്കിങ്ങിന്റെ തൊട്ടടുത്തായി പണം വാങ്ങുന്ന സ്ഥലത്തെ വാഹനങ്ങളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്.

സാധാരണ ഈ പരിസരങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകുന്നതാണ്. കോവിഡ് കാലമായതിനാല്‍ പേ ആന്‍ഡ് പാര്‍ക്കിങ്ങില്‍ വാഹനങ്ങള്‍ കുറവായിരുന്നു. കൂടാതെ പാര്‍ക്കിങ് ഗൗണ്ടിന്റെ ഒരു ഭാഗത്ത് ചുറ്റുമതിലുമില്ല. ഇതുവഴി ആര്‍ക്ക് വേണെങ്കിലും ഇവിടേക്ക് പ്രവേശിക്കാം. സിസിടിവി ക്യാമറകളില്‍ പലതും പ്രവര്‍ത്തിക്കുന്നുമില്ല. ഇക്കാരണങ്ങള്‍ കൊണ്ടാകും കവര്‍ച്ചാ ശ്രമം ആളുകള്‍ തിരിച്ചറിയാതിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറിനിന്ന സമയത്താകാം അക്രമികള്‍ കവര്‍ച്ചാശ്രമം ഉണ്ടായതെന്ന് പോലീസ് കരുതുന്നു.

Related Articles

Back to top button