ArticleKeralaLatest

സസ്‌പെൻഡഡ്‌ കോഫി അഥവാ കാരുണ്യത്തിന്റെ കാപ്പി

“Manju”

സസ്പെൻഡഡ് കോഫി എന്താണെന്ന് അറിയാമോ?

ഒരു സ്ത്രീ നോർ‌വേയിലെ ഒരു റെസ്റ്റോറൻറ് കൗണ്ടറിൽ‌ പണം നൽകി പറഞ്ഞു
“അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്‌”
അഞ്ച് കോഫികൾക്ക് പണം നൽകുന്നു. എന്നാൽ അവർ
മൂന്ന് കപ്പ് കാപ്പി മാത്രം കൊണ്ടു പോകുന്നു

മറ്റൊരാൾ വന്നു പറഞ്ഞു
“പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്”,
പത്തു കോഫിക്ക് പണം നൽകി അഞ്ച് കോഫികൾ കൊണ്ടു പോകുന്നു

മറ്റൊരാൾ വന്നു പറഞ്ഞു
“അഞ്ച് പൊതി ഭക്ഷണം, രണ്ട് സസ്പെൻഡഡ് “,
അഞ്ച് ഭക്ഷണത്തിന് പണം നൽകി മൂന്ന് ലഞ്ച് പാക്കറ്റുകൾ മാത്രം കൊണ്ട് പോകുന്നു.

ഇത് എന്താണെന്ന് മനസ്സിലായില്ലേ ……?

കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധൻ,
മോശം വസ്ത്രത്തിൽ കൗണ്ടറിൽ വന്നു.

” സസ്പെൻഡഡ് കോഫി ഉണ്ടോ?”അയ്യാൾ ചോദിച്ചു.

കൗണ്ടറിലെ സ്ത്രീ ” ഉണ്ട്” എന്ന് പറഞ്ഞു ഒരു കപ്പ് ചൂടുള്ള കോഫി കൊടുത്തു.

താടിവച്ച മറ്റൊരു മനുഷ്യൻ വന്ന് “എന്തെങ്കിലും സസ്പെൻഡ് ചെയ്ത ഭക്ഷണം” എന്ന് ചോദിച്ചയുടനെ, കൗണ്ടറിലെയാൾ ചൂടുള്ള ചോറും ഒരു കുപ്പി വെള്ളവും നൽകി.

അജ്ഞാതരായ പാവങ്ങളെ അവരുടെ മുഖം പോലും അറിയാതെ സഹായിക്കുന്നു ഒരുതരം മനുഷ്യത്വമാണ് ഇത്.എപ്പോഴാണ് നമ്മൾ നമ്മുടെ രാജ്യത്തെ ഈ നിലയിലേക്ക് ഉയർത്തുന്നത്.

ഈ നന്മ നമുക്ക് അടുത്തുള്ള നേപ്പാളിൽ വരെ എത്തി, ഈ ശീലം ലോകമെമ്പാടും വ്യാപിച്ചു വരികയാണ്. നമുക്കും ഈ നിലയിലേക്ക് വളരാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം .

നമുക്കും ഇതൊക്കെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യാം….

Related Articles

Back to top button