Latest

അദ്ധ്യാപക നിയമന അഴിമതി ; 14 പേരുകൾ വെളിപ്പെടുത്തി അർപിത

“Manju”

കൊൽക്കത്ത : അദ്ധ്യാപക നിയമന അഴിമതിയിലെ 14 പേരുകൾ വെളിപ്പെടുത്തി മുൻ മന്ത്രിയും ടിഎംസി നേതാവുമായ പാർത്ഥാ ചാറ്റർജിയുടെ സഹായി അർപിത മുഖർജി . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

കൊൽക്കത്തയിലെ വസതിയിൽ നിന്ന് ജൂലൈ 23 ന് 20 കോടി രൂപ കണ്ടെത്തിയതിന് പിന്നാലെയാണ് മോഡലും നടിയുമായ അർപിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ കേസുമായി ബന്ധപ്പെട്ട് ഇഡി വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയരുന്നു. 50 കോടിയിലധികം രൂപയാണ് ഇതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

സംശയാസ്പദമായ സാഹചര്യത്തിൽ അർപിത നടത്തുന്ന കമ്പനികളുടെ എട്ട് ബാങ്ക് അക്കൗണ്ടുകൾ ഉദ്യോഗസ്ഥർ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്. നിലവിൽ വീടുകളിൽ നിന്ന് വസ്തുവകകൾ കണ്ടെടുത്തതിനെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇഡി ആ വസ്തുവകകളിലും സന്ദർശനം നടത്തിയേക്കാം.

അതേസമയം തന്റെ ഫ്‌ളാറ്റുകളിലേക്ക് പാർത്ഥ ചാറ്റർജിക്ക് മാത്രമെ പ്രവേശനം ഉണ്ടായിരുന്നുള്ളു എന്ന് ചോദ്യം ചെയ്യലിൽ അർപ്പിത പറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ കേസിൽ അറസ്റ്റിലായ ഇരുവരുടെയും ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കാൻ സാധ്യകൾ ഏറെയാണ്. ഇഡി സംഘം ഇവരുടെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് ചോദ്യം ചെയ്‌തേക്കും എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

Related Articles

Back to top button