IndiaLatest

വരുന്നു മില്‍ക്ക് എടിഎം; പണമിട്ടും കാര്‍ഡ് ഇട്ടും പാല്‍ വാങ്ങാം

“Manju”

പാമ്പാടി: ഇനി എടിഎം വഴി പാലും. ജില്ലയില്‍ ആദ്യമായി മില്‍ക്ക് എടിഎം സ്ഥാപിക്കുന്നു. അരീപ്പറമ്പ് ക്ഷീര സംഘത്തോടനുബന്ധിച്ചാണ് മില്‍ക്ക് എടിഎം സ്ഥാപിക്കുന്നത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 15ഇന പദ്ധതിയിലുള്‍പ്പെടുത്തി മാലം ഡിവിഷനിലെ അരീപ്പറമ്പ് ക്ഷീര സംഘവുമായി യോജിച്ചാണ് മില്‍ക്ക് എടിഎം സ്ഥാപിക്കാനുള്ള പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായിട്ടാണ് മില്‍ക്ക് എടിഎം സ്ഥാപിക്കുന്നത്. നിലവില്‍ അങ്കമാലിയിലും പെരുമ്പാവൂരിലുമുള്ള ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചു രണ്ടു സ്ഥലങ്ങളിലാണ് മില്‍ക്ക് എടിഎം സ്ഥാപിച്ചിട്ടുള്ളത്. ഇതു രണ്ടും സ്വകാര്യ വ്യക്തികള്‍ ചേര്‍ന്നാണ് സ്ഥാപിച്ചിരിക്കുന്നത്. മില്‍ക്ക് എടിഎം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ആളുകള്‍ക്ക് ഏതു സമയത്തും പാല്‍ വാങ്ങാന്‍ സാധിക്കും. എടിഎം കാര്‍ഡ് ഉപയോഗിച്ചും പണം നിഷേപിച്ചും പാല്‍ സ്വീകരിക്കാവുന്ന എടിഎം മെഷീനാണ് സ്ഥാപിക്കുന്നത്. 10രൂപ മുതല്‍ നിക്ഷേപിച്ചാല്‍ യന്ത്രത്തില്‍ നിന്നും പാല്‍ സ്വീകരിക്കാനാകുമെന്നതാണ് പ്രത്യേകത. 300 ലിറ്റര്‍ സംഭരണശേഷിയുള്ള മെഷീനില്‍ പാല്‍ കേടാകാതെ ശീതീകരിക്കാനുള്ള സംവിധാനവുമുണ്ട്.

Related Articles

Back to top button