IndiaLatest

മാനസികവെല്ലുവിളി നേരിടുന്നവര്‍ക്ക് അടിയന്തര വാക്സിനേഷന് നിര്‍ദ്ദേശം

“Manju”

ഡല്‍ഹി ;രാജ്യത്ത് മാനസികവെല്ലുവിളി നേരിടുന്നവരെ അടിയന്തിരമായി കൊവിഡ് വാക്‌സിനേഷന് വിധേയരാക്കണമെന്ന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ആശുപത്രിയില്‍ നിന്നും മറ്റും ഇവര്‍ക്ക് കൊവിഡ് ബാധിക്കുന്നത് വാക്സിനേഷനിലൂടെ തടയാം.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇവര്‍ക്കാവില്ല. അടിയന്തരമായി വാക്‌സിനേഷന്‍ ലഭ്യമാക്കിയില്ലെങ്കില്‍ വലിയ തോതില്‍ മരണങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇവരുടെ പട്ടിക തയാറാക്കി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാന്‍ അറിയിച്ചു.

Related Articles

Back to top button