International

വയറു വേദന;  പുറത്തെടുത്തത് ഒരു കിലോയോളം ലോഹ കഷ്ണങ്ങള്‍

“Manju”

ലിത്വാന : വയറു വേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ വയറ്റില്‍ നിന്ന് ഒരു കിലോയോളം സ്‌ക്രൂകള്‍, കത്തി, ആണി, നട്ടുകള്‍ തുടങ്ങിയവ കണ്ടെത്തി. ലിത്വാനയിലെ ബാള്‍ട്ടിക്ക് പോര്‍ട്ട് സിറ്റിയിലെ, ക്ലെയ്‌പെഡ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് വിചിത്രമായ സംഭവം . വയറു വേദനയാണ് എന്നു പറഞ്ഞു വന്ന ഇയാളില്‍ നടത്തിയ എക്‌സ്-റേ പരിശോധനയിലൂടെയാണ് ഏകദേശം 1 കിലോയോളം ഭാരം വരുന്ന ലോഹ കഷ്ണങ്ങള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

ഇയാളുടെ വയറ്റില്‍ നിന്നും പല തരത്തിലുള്ള ലോഹ കഷ്ണങ്ങളാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ഇവയില്‍ ചിലതിന്റെ വലിപ്പം ഏകദേശം 10 സെന്റീമീറ്റര്‍ വരെ വരും. ഇയാള്‍ കഴിഞ്ഞ ഒരു മാസമായി ലോഹ കഷ്ണങ്ങള്‍ വിഴുങ്ങുകയായിരുന്നുവത്രെ.
മനുഷ്യ ശരീരത്തില്‍ നിന്ന് ലോഹ കഷ്ണങ്ങള്‍ കണ്ടെത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. എന്നാല്‍ ഇത്രയധികം അളവില്‍ കണ്ടെത്തിയത് ആദ്യമായാകും.

ഈ ലോഹ കഷ്ണങ്ങള്‍ രോഗിയുടെ ഉദരത്തിന്റെ അകം ഭിത്തികളില്‍ ക്ഷതമേല്‍ക്കാന്‍ കാരണമായിട്ടുണ്ട്. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഉദരത്തിനുള്ളിലെ എല്ലാ ലോഹ കഷ്ണങ്ങളും നീക്കം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ രോഗി ഇപ്പോള്‍ സാധാരണ സ്ഥിതിയിലേക്ക് എത്തിയിട്ടുമുണ്ട് .

Related Articles

Back to top button