InternationalKeralaLatest

‘ഹൃദയങ്ങൾ സംസാരിക്കുന്നതറിയാൻ മാതൃഭാഷ തന്നെ വേണം’- പ്രൊഫസർ സുജ സൂസൻ ജോർജ്.

“Manju”

ഷൈലേഷ്കുമാർ.കൻമനം
അബുദാബി: മാതൃഭാഷയിൽ സംസാരിക്കാൻ കഴിയുക എന്നത് ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നതിന് തുല്യമാണെന്നും, പരിഷ്കൃത സമൂഹത്തിൽ ഓരോത്തരുടെയും ഉള്ളിലുള്ള അവബോധത്തെ അടയാളപ്പെടുത്തുന്നത് മാതൃഭാഷയുടെ പേരിലാണെന്നും മലയാളം മിഷൻ ഡയറക്ടർ പ്രൊഫസർ സുജ സൂസൻ ജോർജ്. അബുദാബിയിൽ നടന്ന മലയാളം മിഷൻ അധ്യാപകർക്കായി സംഘടിപ്പിച്ച വെർച്വൽ അധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ലോകം കൂടുതൽ കൂടുതൽ ജനാധിപത്യപരമാകുമ്പോഴും, ദേശത്തിന്റെ  അതിരുകൾ കൊഴിഞ്ഞു വീഴുമ്പോഴും, ജാതി, മത ,വർണ്ണത്തിന്റെ ഭേദങ്ങൾ മാഞ്ഞു പോകുമ്പോഴും അവിടെ അവശേഷിക്കുന്ന ഒരേയൊരു സ്വത്വംമാതൃഭാഷയുടേതായിരിക്കും. അതിനാൽ മാതൃഭാഷയെ മറന്നു കൊണ്ടുള്ള ഏതൊരു പരിഷ്കൃത പഠനങ്ങളും സ്വത്വത്തെ മറന്നു കൊണ്ടുള്ളതാണെന്ന് ഓർക്കണം. കരിപ്പൂരിൽ നടന്ന രക്ഷപ്രവർത്തനങ്ങൾ ത്വരിത വേഗത്തിലാകാനും കാരണമായത് മലയാളിയുടെ മനുഷ്യത്വമുള്ള മനസ്സിനോടൊപ്പം, മാതൃഭാഷയുടെ ശക്തികൂടിയാണ് – അവർ കൂട്ടി ചേർത്തു.
മനുഷ്യായുസ്സിലെ ഏറ്റവും സങ്കീർണ്ണവർഷമായി 2020 ലോക ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും, അത്രയധികം മാനസികവും, ശാരീരികവുമായ പ്രതിസന്ധികളിലൂടെയാണ് മനുഷ്യാരാശി കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നും പ്രൊഫ: സുജ സൂസൻ ജോർജ് അഭിപ്രായപ്പെട്ടു.
മലയാളം മിഷൻ യു എ ഇ കോർഡിനേറ്റർ കെ .എൽ ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ അബുദാബി മേഖല കോർ-ഓർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി, അൽ-ഐൻ മലയാളം മിഷൻ അദ്ധ്യാപിക ഷാജിത അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button