International

ആഗോള സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരത മാത്രം: ഇന്ത്യ

“Manju”

ന്യൂയോർക്ക്: ആഗോളഭീകരതയ്‌ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഇന്ത്യ. ഐക്യരാഷ്‌ട്രരക്ഷാ സമിതിയോഗത്തിലാണ് ഇന്ത്യ ഭീകരതയ്‌ക്കെതിരെ ലോകം ശക്തമായ നടപടി സ്വീകരിക്ക ണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്. സുരക്ഷാ സമിതിയിലെ സ്ഥിരം ഉപപ്രതിനിധി ആർ.രവീന്ദ്രയാണ് യോഗത്തിൽ സംസാരിച്ചത്. ആഗോള സമാധാനത്തിന് എതിരായി ഒരേയൊരു വിഷയമേയുള്ളുവെന്നും അത് ഭീകരതയാണെന്നും ഇന്ത്യ തെളിവുകൾ നിരത്തി സമർത്ഥിച്ചു.

എന്തായിരിക്കണം ലോകത്തെ എല്ലാ രാജ്യങ്ങളുടേയും ഒരേയൊരു അജണ്ട എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. ഭീകരതയ്‌ക്കെതിരെ ആഗോളതലത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കുക തന്നെവേണം. മനുഷ്യസമൂഹത്തിനായിട്ടാണ് നയങ്ങൾ രൂപീകരിക്കേണ്ടത്. യോഗങ്ങളിൽ 20 തവണയെങ്കിലും ആവർത്തിച്ചത് കാലാവസ്ഥാ പ്രശ്‌നങ്ങളാണ്. എന്നാൽ അടിയന്തിര പ്രാധാന്യം നൽകേണ്ടത് ഭീകരതയ്‌ക്കാണെന്നും സഭയിൽ രണ്ടു തവണമാത്രമാണ് വിഷയം ചർച്ചചെയ്തതെന്നും രവീന്ദ്ര ചൂണ്ടിക്കാട്ടി. വരുന്ന 25 വർഷംകൊണ്ട് ലോകം എവിടെയെ ത്തണം എന്നതിനെ സംബന്ധിച്ച് ഒരു അജണ്ടയിലൂന്നി ചിന്തിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യ ആഗോളതലത്തിലെ കൂട്ടായ്മകളെ അംഗീകരിക്കുന്നു. ലിംഗനീതി, മനുഷ്യവകാശം, ഭീകരതയ്‌ക്കെതിരായ മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി, സാമ്പത്തികം, മഹാമാരികളും പകർവ്യാധികലും, സമാധാനവും സുരക്ഷയും എല്ലാം നിർണ്ണായകമാണെന്ന് ഇന്ത്യ കരുതുന്നു. എന്നാൽ ചില വിഷയങ്ങൾക്ക് മുൻഗണന നൽകുക തന്നെ വേണമെന്നും രവീന്ദ്ര പറഞ്ഞു.

Related Articles

Back to top button