InternationalLatest

കാലാവധി കഴിഞ്ഞ വിസിറ്റിംഗ്‌ വിസക്കാര്‍ക്ക് ഇനിമുതല്‍ പിഴ : യു.എ.ഇ

“Manju”

ശ്രീജ.എസ്

ദുബൈ : സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞും ​ യു.എ.ഇയില്‍ തങ്ങുന്നവര്‍ ഇനി മുതല്‍ പിഴ അട​ക്കേണ്ടിവരുമെന്ന് അധികൃതര്‍. ആദ്യ ദിവസം 200 ദിര്‍ഹമും പിന്നീടുള്ള ഓരോ ദിവസവും 100 ദിര്‍ഹം വീതവുമാണ്​ പിഴ. എന്നാല്‍, മുന്‍കാലങ്ങളിലെ പിഴകൂടി ഈടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മാര്‍ച്ച്‌​ ഒന്നിനുശേഷം വിസിറ്റിങ്​ വിസയുടെ കാലാവധി തീര്‍ന്ന സന്ദര്‍ശക​ വിസക്കാര്‍ക്ക്​ യു.എ.ഇ, സെപ്​റ്റംബര്‍ 11 വരെ സൗജന്യമായി വിസ കാലാവധി നീട്ടിനല്‍കിയിരുന്നു​. ഭൂരിപക്ഷം പ്രവാസികളും ഇതിനുള്ളില്‍ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്​തിട്ടുണ്ട്​. എന്നാല്‍, കേസുകള്‍മൂലം നാടുവിടാന്‍ കഴിയാത്തവരാണ്​ ഇനിയും ഇവിടെ തങ്ങുന്നത്​. ​

Related Articles

Back to top button