കട്ടപ്പന: വിവാഹത്തിനൊരുങ്ങിയ നവവരന് ബൈക്കപകടത്തില്‍ പരിക്ക്. ഇതേത്തുടര്‍ന്ന് കാറിലിരുന്ന് വധുവിനെ സ്വന്തമാക്കി യുവാവ്. കട്ടപ്പന പാറക്കടവ് സ്വദേശിയായ രൂപേഷും അശ്വതിയുമാണ് ഇന്ന് വിവാഹിതരാകാന്‍ തീരുമാനിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി വിധി ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ എത്തിയെങ്കിലും വിവാഹം മുടങ്ങിയില്ല.
വലിയപാറ കാവ്യഭവന്‍ രൂപേഷാണ് തന്റെ പ്രണയിനിയെ കാറിലിരുന്ന് താലി ചാര്‍ത്തിയത്. ഞായറാഴ്ച രാവിലെ വിവാഹ ആവശ്യത്തിന് ആവശ്യമുള്ള പൂവ് വാങ്ങാനുള്ള യാത്രാമധ്യേ കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ രൂപേഷ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ രൂപേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശേഷം ഇന്ന് രാവിലെ കാറില്‍ വിവാഹ ചടങ്ങിനെത്തിയെങ്കിലും ക്ഷേത്രത്തിലേക്ക് കാര്‍ കടക്കാതെവന്നതോടെ സമീപത്തെ വീട് വിവാഹവേദിയാക്കി കാറിലിരുന്ന് രൂപേഷ് മിന്ന് ചാര്‍ത്തുകയായിരുന്നു. രൂപേഷും അശ്വതിയും ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്. അശ്വതിയുടെ വീട്ടുകാര്‍ ഇരുവരുടെയും ബന്ധം എതിര്‍ത്തതോടെയാണ് ക്ഷേത്രത്തില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. രൂപേഷിന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് ഞായറാഴ്ച വിവാഹം നിശ്ചയിച്ചത്.