KeralaLatest

കൊയിലാണ്ടിയിലെ വാഹനാപകടം: ചക്കരക്കല്‍ – ഏച്ചുര്‍ സ്വദേശികളായ യുവാക്കള്‍ മരണമടഞ്ഞു

“Manju”

കണ്ണൂര്‍: കൊയിലാണ്ടി ദേശീയ പാതയിലെ പൊയില്‍ക്കാവില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചത് കണ്ണൂര്‍ ജില്ലയെ നടുക്കത്തിലാഴ്ത്തി. കണ്ണൂര്‍ ചക്കരക്കല്ല് തലമുണ്ട വലിയവളപ്പില്‍ രാജന്റെ മകന്‍ നിജീഷ് (36), ഏച്ചുര്‍ സ്വദേശിയായ ശശിയുടെ മകന്‍ ശരത്ത് (32) എന്നിവരാണ് മരിച്ചത്.
ഇന്ന്പുലര്‍ച്ചെ 12.30 നാണ് അപകടം. മലപ്പുറത്തേക്ക്കല്ല് കയറ്റി പോവുകയായിരുന്ന ലോറിയും എറണാകുളത്തു നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു. കാറും നിയന്ത്രണം വിട്ടു.
കൊയിലാണ്ടിയില്‍ നിന്നു ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്താലാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയശേഷമാണ് രണ്ടു പേരും മരിച്ചത്.

Related Articles

Back to top button