KottayamLatest

പാലായും വെള്ളപ്പൊക്ക ഭീതിയില്‍

“Manju”

കോ‌ട്ടയം: കനത്ത മഴയെ തുടര്‍ന്ന് പൂഞ്ഞാറില്‍ ഉരുള്‍പൊട്ടിയ സാഹചര്യത്തില്‍ മീനച്ചിലാറിന്‍റെ കരകളില്‍ ആശങ്ക. പാലാ ടൗണില്‍ ഏതു നിമിഷവും വെള്ളം കയറാമെന്ന ഭീതിയിലാണ് പ്രദേശവാസികളും വ്യാപാരികളും.

പാലായിലെയും പരിസരത്തെയും തോടുകള്‍ കരകവിയുകയും മീനച്ചിലാറ്റില്‍ വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുകയും ചെയ്യുകയാണ്. ആയതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍ അറിയിച്ചു.

റവന്യൂ, പോലീസ്, ഫയര്‍ഫോഴ്സ് അധികൃതര്‍ക്കു അടിയന്തിര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പാലാ ആര്‍ഡിഒ, തഹസീല്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കാഞ്ഞിരപ്പള്ളി ടൗണും വെള്ളത്തിനടിയിലായി. ആദ്യമായാണ് കാഞ്ഞിരപ്പള്ളി ടൗണില്‍ വെള്ളം കയറുന്നത്. മേരി ക്യൂന്‍സ് ആശുപത്രിയും പരിസരവും വെള്ളം നിറഞ്ഞു. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു.

Related Articles

Back to top button