KeralaLatestThrissur

കൊടുങ്ങല്ലൂർ നഗരസഭയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് ധനസഹായം നൽകി നവദമ്പതികൾ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കൊടുങ്ങല്ലൂർ നഗരസഭയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന് ധനസഹായം നൽകി നവദമ്പതികൾ. സരിൻ- ഫെയ്ഹ ദമ്പതികളാണ് തങ്ങളുടെ വിവാഹവേദിയിൽ വെച്ച് ട്രീറ്റ്മെന്റ് സെന്ററിന് സഹായം നൽകിയത്. തൃശൂർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കറുകപ്പാടത്ത് സലീമിന്റെയും പുല്ലൂറ്റ് വി.കെ.രാജൻ മെമ്മോറിയൽ ഗവ.ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ സാഹിദയുടെയും മകനാണ് സരിൻ. അഴീക്കോട് കിണറ്റിങ്ങൽ കരിമിന്റെ മകളാണ് ഫെയ്ഹ. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയ വിവാഹവേദിയിൽ അഡ്വ.വി.ആർ.സുനിൽകുമാർ എം എൽ എ, കൊടുങ്ങല്ലൂർ നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ എന്നിവർ ചേർന്ന് വധൂവരൻമാരിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി.

Related Articles

Back to top button