KeralaLatest

എന്‍ പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

“Manju”

പത്തനംതിട്ട : എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. പ്രത്യേക പൂജകള്‍ക്ക് ശേഷം എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. കുറവാക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു.

പരമേശ്വരന്‍ നമ്പൂതിരിയുള്‍പ്പെടെ ഒന്‍പത് പേരായിരുന്നു മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്‍പതാമതായിരുന്നു പരമേശ്വരന്‍ നമ്പൂതിരിയെ നിര്‍ദ്ദേശിച്ചിരുന്നത്. മേല്‍ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയ ശേഷമായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന 10 വയസ്സിന് മുകളില്‍ പ്രായമുള്ള രണ്ട് ആണ്‍കുട്ടികളാണ് നറുക്ക് എടുത്തത്.

Related Articles

Back to top button