ന്യൂഡല്‍ഹി: കേരളത്തില്‍ മഴ ശക്തമായി തന്നെ പെയ്യുകയാണ്. വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കാനും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു. തന്റെ മനസ് കേരള ജനതകൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കേരള ജനതക്കൊപ്പമാണ് താനെന്നും പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ എല്ലാ വിധത്തിലും സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ ശക്തമാക്കണം. വെള്ളം ഒഴുക്കി കളയാന്‍ ആവശ്യമെങ്കില്‍ മോട്ടോര്‍ പമ്പുകള്‍ ഫയര്‍ഫോഴ്സ് വാടകക്ക് എടുക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കി. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതല്‍ ആരംഭിക്കാനാണ് സാധ്യത.
Related Articles
ബംഗാളില്‍ കേന്ദ്രസേനയെ ഇറക്കണം; കൈലാഷ് വിജയ് വര്‍ഗീയ
December 14, 2020 10:01 AM
Check Also
Close
-
ഐഫോണിന്റേതുള്പ്പെടെ ഘടകങ്ങളുണ്ടാക്കുന്ന ആപ്പിളിന്റെ കമ്പനികള്‍ ഇന്ത്യയിലേക്ക്December 23, 2022 3:25 PM