KottayamLatest

“രണ്ടു സെന്റ് ഭൂമിയും ഒരു കൂരയും തരണേ…” ദുരന്തമുഖത്തെ രോദനം…

“Manju”

കോട്ടയം:  കൂട്ടിക്കലിലെയും കൊക്കയാറിലെയും പ്രദേശവാസികൾ ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലും വേദനയിലുമാണ്.

‘എനിക്ക് വീടില്ല, എന്റെ പിണറായി വിജയൻ സാറെ, രണ്ടു സെന്റ് ഭൂമിയും ഒരു കൂരയും തരണേ. ഞാൻ വോട്ടു ചെയ്തു ജയിപ്പിച്ചതിന്റെ ഫലമായെങ്കിലും എന്നെ സഹായിക്കണേ. എനിക്ക് എല്ലാം പോയി’– കൂട്ടിക്കലിൽ വീട് നഷ്ടപ്പെട്ട വയോധിക പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

കൂട്ടിക്കലില്‍ വീടും വാഹനവും കടയും ഉൾപ്പെടെ സര്‍വവും നഷ്ടപ്പെട്ട പ്രദേശവാസികളുടെ പ്രതികരണം ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. രണ്ടു സെന്റ് മണ്ണും ഒരു കൂരയും തരണമെന്ന് അപേക്ഷിക്കുന്ന വയോധികയുടെ ദൃശ്യങ്ങൾ ദുരന്തത്തിന്റെ നേർചിത്രം വ്യക്തമാക്കുന്നതാണ്.

Related Articles

Back to top button