KeralaLatest

‘മുഴുവന്‍ കേട്ടിട്ട് കെടന്ന് ചാടടാ’, ഇന്ദ്രനോട് മല്ലിക; വിഡിയോയുമായി പൂർണിമ

“Manju”

മല്ലിക സുകുമാരൻ കൊച്ചിയിലെ വീട്ടിലെത്തിയ സന്തോഷത്തിലാണ് ഇന്ദ്രജിത്തും പൂർണിമയും മക്കളും. രസകരമായൊരു വിഡിയോ പങ്കുവച്ചാണ് അമ്മ എത്തിയ വിവരം പൂർണിമ പ്രേക്ഷകരെ അറിയിച്ചത്.

അമ്മയും മകനും തമ്മിലുള്ള കൊച്ചുകൊച്ചു തർക്കങ്ങളാണ് വിഡിയോയില്‍ കാണാനാകുക. ‘ആരാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളതെന്ന് നോക്കൂ, ഈ വഴക്കുകളൊക്കെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.’–പൂർണിമ വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു.

വഴക്കിൽ അമ്മ തന്നെയാണ് അവസാനം വിജയിച്ചതെന്നും വിജയത്തിനുശേഷം അമ്മയുടെ ഒരു ഭാവപ്രകടനം കാണേണ്ടതാണെന്നും പൂർണിമ പറയുന്നു. ഒരു ഫയര്‍ സ്റ്റിക്ക് മേടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ തർക്കം.

https://www.facebook.com/143777112452758/videos/320565669249633

Related Articles

Back to top button