KeralaLatest

മന്ത്രിമാരുടെ വകുപ്പ് വിഭജനം, പൊതുഭരണ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി

“Manju”

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച്‌ വിജ്ഞാപനം പുറത്തിറങ്ങി. വ്യാഴാഴ്ച രാത്രി രാഷ്ട്രീയ പൊതുഭരണ വകുപ്പാണ് വിജ്ഞാപനം പുറത്തിറക്കിയത്. മന്ത്രിമാരുടെ വകുപ്പുകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ : പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്രസാങ്കേതികപരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക.

കെ. രാജന്‍ : റവന്യു, ലാന്റ് റെക്കോര്‍ഡ്സ്, സര്‍വേ, ഭൂപരിഷ്‌കരണം, ഭവന നിര്‍മാണം

റോഷി അഗസ്റ്റിന്‍ ;ജലവിതരണം, ജലസേചനം, ഭൂഗ ജല വകുപ്പ്, കമാന്‍ഡ് ഏരിയ ഡവലപ്മെന്റ്

കെ. കൃഷ്ണന്‍കുട്ടി : വൈദ്യുതി, അനര്‍ട്ട്

. കെ. ശശീന്ദ്രന്‍ : വനം, വന്യജീവി സംരക്ഷണം

അഹമ്മദ് ദേവര്‍കോവില്‍ : തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകള്‍

ആന്റണി രാജു : റോഡ് ഗതാഗതം, ജലഗതാഗതം, മോട്ടോര്‍ വെഹിക്കിള്‍

വി. അബ്ദുറഹ്മാന്‍ : കായികം, റയില്‍വെ, പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ്, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം

ജി. ആര്‍. അനില്‍ : ഭക്ഷ്യസിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഉപഭോക്തൃകാര്യം

കെ. എന്‍. ബാലഗോപാല്‍ : ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്സി, ദേശീയ സമ്ബാദ്യം, വാണിജ്യ നികുതി, കാര്‍ഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇന്‍ഷുറന്‍സ്, സ്റ്റാംപ്, സ്റ്റാംപ് ഡ്യൂട്ടി

പ്രഫ. ആര്‍. ബിന്ദു : ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വകലാശാലകള്‍ (കൃഷി, മൃഗസംരക്ഷണം, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വകലാശാലകള്‍ ഒഴികെ), പ്രവേശന പരീക്ഷ, എന്‍സിസി, എഎസ്‌എപി, സാമൂഹ്യനീതി

ജെ. ചിഞ്ചുറാണി : ക്ഷീരവികസനം, മൃഗസംരക്ഷണം, ക്ഷീര സഹകരണ സംഘങ്ങള്‍, മൃഗശാല, കേരള വെറ്റററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല

എം. വി .ഗോവിന്ദന്‍ : എക്സൈസ്, തദ്ദേശ സ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍), ഗ്രാമ വികസനം, നഗരാസൂത്രണം, ഗ്രാമീണ വികസനം, കില

പി. .മുഹമ്മദ് റിയാസ് : പൊതുമരാമത്ത്, ടൂറിസം

പി. പ്രസാദ് : കൃഷി, കാര്‍ഷിക സര്‍വകലാശാല, മണ്ണ് സംരക്ഷണം, വെയര്‍ ഹൗസിങ് കോര്‍പറേഷന്‍

കെ. രാധാകൃഷ്ണന്‍ : പിന്നാക്ക ക്ഷേമം, ദേവസ്വം, പാര്‍ലമെന്ററികാര്യം

പി. രാജീവ് : നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍, കയര്‍, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, കശുവണ്ടി

സജി ചെറിയാന്‍ : ഫിഷറീസ്, തുറമുഖ എന്‍ജിനീയറിങ്, ഫിഷറീസ് സര്‍വകലാശാല, സാംസ്‌കാരികം, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, യുവജനകാര്യം

വി. ശിവന്‍കുട്ടി : പൊതുവിദ്യാഭ്യാസം, തൊഴില്‍, ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്സ്, ഇന്റസ്ട്രിയല്‍ ട്രൈബ്യൂണല്‍, സാക്ഷരത, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍, ലേബര്‍ കോടതികള്‍

വി. എന്‍. വാസവന്‍ : സഹകരണം, രജിസ്ട്രേഷന്‍

വീണ ജോര്‍ജ് : ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സര്‍വകലാശാല, ആയുഷ്, ഡ്രഗ്സ് കണ്‍ട്രോള്‍, വനിതാ ശിശു ക്ഷേമം, കുടുംബക്ഷേമം

Related Articles

Back to top button