KollamLatest

പുനലൂരില്‍ സി.പി.എം.ബ്രാഞ്ച് സെക്രട്ടറി പത്തൊന്‍പതുകാരി

“Manju”

പുനലൂര്‍ (കൊല്ലം) : പുനലൂര്‍ ഏരിയയില്‍ ഉള്‍പ്പെട്ട വിളക്കുവെട്ടം ബ്രാഞ്ചിനെ നയിക്കാന്‍ സെക്രട്ടറിയായി പത്തൊന്‍പതുകാരി. എസ്.ശുഭലക്ഷ്മിയാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെതന്നെ പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിമാരില്‍ ഒരാളാണ് ശുഭലക്ഷ്മി. അടൂര്‍ സെന്റ് സിറിള്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥിനിയാണ്.
ഡി.വൈ.എഫ്.ഐ. പുനലൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും എസ്.എഫ്.ഐ. പുനലൂര്‍ ഏരിയ കമ്മിറ്റി അംഗവും ബാലസംഘം പുനലൂര്‍ ഏരിയ പ്രസിഡന്റുമാണ്.വിളക്കുവെട്ടം ശുഭനിവാസില്‍ ജി. ഓമനക്കുട്ടന്റെയും ബി.സിന്ധുവിന്റെയും മകളാണ്. ശ്രീക്കുട്ടന്‍ സഹോദരനാണ്

Related Articles

Check Also
Close
Back to top button