കാട്ടു പന്നിയുടെ ആക്രമണം ; തൊഴിലുറപ്പ് തൊഴിലാളിക്ക് കുത്തേറ്റു
തിരുവനന്തപുരം നെടുമങ്ങാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. പനയമുട്ടം ആറ്റിന്‍പുറം ഹൗസ് സെറ്റ് കോളനിയില്‍ സലോമന്റെ ഭാര്യ ഓമനയമ്മ( 65)ക്കാണ് തൊഴിലുറപ്പ് പണി ചെയ്യുന്നതിനിടയില്‍ പന്നിയുടെ കുത്തേറ്റത്. വീടിന് സമീപത്തുള്ള ഫാത്തിമ ബീവിയുടെ പുരയിടത്തില്‍ ആയിരുന്നു ജോലി. ആക്രമണത്തില്‍ തലക്കും കൈക്കും ക്ഷതമേറ്റിട്ടുണ്ട്. ഓമനയമ്മ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ്റിന്പുറത്തും പരിസരപ്രദേശങ്ങളിലും പന്നിശല്യം അതിരൂക്ഷമാണ്.
പ്രദേശത്ത് ഇരുചക്രവാഹന യാത്രക്കാരാണ് പന്നികളുടെ ആക്രമണത്തിന് കൂടുതല്‍ ഇരയായിട്ടുള്ളത്. കാട്ടുപന്നി വാഹനങ്ങളുടെ മുന്നില്‍ ചാടി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതിനൊപ്പം മേഖലയില്‍ വന്‍ കൃഷിനാശവും പന്നികള്‍ വരുത്തുന്നുണ്ട്.