InternationalLatest

ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിച്ച്‌ നേതാക്കള്‍

“Manju”

ധാക്ക: ബംഗ്ലാദേശില്‍ വിജയദശമിയോടനുബന്ധിച്ച്‌ ഹിന്ദുക്കള്‍ക്കെതിരെ നടന്ന അക്രമത്തെ അപലപിക്കാന്‍ ഇസ്‌കോണ്‍ ക്ഷേത്ര വൈസ് പ്രസിഡന്‍റ് രാധാരമണ്‍ ദാസ് ഐക്യരാഷ്ട്ര സഭാ മേധാവി അന്‍റോണിയോ ഗുട്ടറസിനോട് അഭ്യര്‍ത്ഥിച്ചു. അക്രമത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു അന്താരാഷ്ട്ര പ്രതിനിധി സംഘത്തെ ബംഗ്ലാദേശിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ആളുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ഇസ്കോണ്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഇസ്‌കോണ്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button