India

നാവിക സേനാ ആസ്ഥാനത്ത് പ്രതിരോധമന്ത്രി

“Manju”

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ കമാൻഡർ തല സമ്മേളനത്തിൽ പങ്കെടുത്ത് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ന്യൂഡൽഹിയിലെ സേനാ ആസ്ഥാനത്ത് ഇന്ന് ഉച്ചയോടെയാണ് സമ്മേളനം ആരംഭിച്ചത്. നാവിക സേനയുടെ കമാൻഡർമാരുടെ രണ്ടാം സമ്മേളനമാണ് ഇന്ന് ആരംഭിച്ചത്.

ലോകരാഷ്‌ട്രങ്ങൾ തമ്മിലുളള രാഷ്‌ട്രീയ സാമ്പത്തിക ബന്ധങ്ങൾ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക താൽപര്യങ്ങൾ ചില ബന്ധങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കാം. അതുകൊണ്ടു തന്നെ ഇന്ത്യൻ സമുദ്രമേഖലയിൽ സമാധാനവും സ്ഥിരതയും പുലർത്തേണ്ടത് ആവശ്യമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ശക്തമായ നാവികസേനയുളള രാജ്യങ്ങൾക്ക് മാത്രമാണ് ലോകത്ത് ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത്. ദേശീയ സുരക്ഷയിലും സമുദ്രസുരക്ഷയിലും ഇന്ത്യൻ നാവികസേന നിർണായക പങ്കാണ് വഹിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗും മറ്റ് ഉന്നത നാവികസേനാ ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. അഞ്ചു ദിവസമാണ് സമ്മേളനം നടക്കുന്നത്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്, കരസേനാ മേധാവി ജനറൽ എം.എം.നരവാനേ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി എന്നിവരും സമ്മേളനത്തിലെ വിവിധ ഘട്ടങ്ങളിൽ നാവിക സേനാ കമാൻഡർമാരുമായി വിവിധ പ്രതിരോധ മേഖലകളിലെ തുടർപ്രവർത്തനം വിലയിരുത്തും.

രാജ്യത്തെ നാവിക സേനയുമായി ബന്ധപ്പെട്ട വിശദമായ അവലോകനവും തയ്യാറെടുപ്പും നടക്കുന്ന സുപ്രധാന യോഗമാണ് ആരംഭിച്ചത്. പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രസർക്കാറിന്റെ വിവിധ വകുപ്പുകളുടേയും ഗവേഷണസ്ഥാപനങ്ങളുടേയും മേധാവികളും അഞ്ചു ദിവസത്തെ യോഗത്തിൽ വിവിധ സെഷനുകളിലായി പങ്കെടുക്കുമെന്ന് നാവിക സേന അറിയിച്ചു.

ക്വാഡ് സഖ്യത്തിൽ ഇന്ത്യ നിർണ്ണായക സ്ഥാനം നേടിയതോടെ ഇന്ത്യൻ മഹാസമുദ്രത്തിനും പസഫിക്കിനുമപ്പുറത്തേക്ക് ലോകരാജ്യങ്ങൾക്ക് സഹായമായി ഇന്ത്യൻ നാവിക സേന മാറിക്കഴിഞ്ഞു. മികച്ച അന്തർവാഹിനികളുടെ നിർമ്മാണവും വിമാനവാഹിനി വിരാടിന്റെ വരവുമടക്കം പതിന്മടങ്ങ് കരുത്തോടെയാണ് നാവിക സേന സമുദ്ര സുരക്ഷയിൽ മുന്നേറുന്നത്.

Related Articles

Back to top button