KeralaLatest

നെതര്‍ലണ്ട് മാതൃക : ചെറിയാന്‍ ഫിലിപ്പ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരന്തനിവാരണ വിഷയത്തില്‍ വിമര്‍ശനവുമായി ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് . ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനുശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 2018,2019 വര്‍ഷങ്ങളിലെ പ്രളയത്തിന് പിന്നാലെ നെതര്‍ലണ്ട് മാതൃക അവിടെപോയി പഠിച്ചിട്ടും തുടര്‍നടപടികളെ കുറിച്ച്‌ ഒന്നും അറിയില്ലെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം പരിഹസിച്ചു.നെതര്‍ലണ്ട് മാതൃകയെ കുറിച്ച്‌ പഠിക്കാന്‍ മുഖ്യമന്ത്രിയും സംഘവും പോയിട്ടും വെള്ളപ്പൊക്കം തടയാനുള്ള യാതൊരു പദ്ധതിയും കേരളത്തില്‍ നടപ്പായില്ലെന്ന് നവമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പും സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്.

Related Articles

Back to top button