KeralaLatest

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മരണം

“Manju”

കോഴിക്കോട്: കേരളത്തില്‍ ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 75 കാരനാണ് മരിച്ചത്. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് ഇന്നലെ വൈകീട്ട് 6.15 ഓടെ മരണത്തിനു കീഴടങ്ങിയത്.

കൊവിഡ് നെ​ഗറ്റീവായതിന് പിന്നാലെ ബ്ലാക്ക് ഫം​ഗസ് രോ​ഗം സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതുവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 52 വ്യക്തികളാണ് ബ്ലാക്ക് ഫം​ഗസ് ബാധയേറ്റ് ചികിത്സ തേടിയത്. ഇതിനിടെ ഇന്നലെ എറണാകുളത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button