KeralaLatestThiruvananthapuram

നെയ്യാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടും

“Manju”

നെയ്യാര്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടുന്നതിനാല്‍ സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ജില്ലാ കലക്ടറാണ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ ആറ് മണിക്കാണ് ഓരോ ഷട്ടറും ഉയര്‍ത്തുക. ഓരോ ഷട്ടറും 60 സെന്റീമീറ്ററായിരിക്കും ഉയര്‍ത്തുക. അതിനാല്‍ തന്നെ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ നെയ്യാര്‍ ഡാം നാല്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.

ഇതുവരെ 160 സെന്റീമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഇന്ന് 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമ്പോള്‍ ആകെ 400 സെന്റീമീറ്ററാകും. വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വെള്ളം തുറന്നു വിടുവാന്‍ തീരുമാനമായത്. വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിളക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Related Articles

Back to top button