KeralaLatest

പ്രസാദാത്മക കവിതയുടെ പ്രാസാദം- വിഷ്ണു നാരായണൻ നമ്പൂതിരി

“Manju”

 

വിനയാന്വതമാകുന്നൂ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ജീവിതം ഒപ്പം കാവ്യസങ്കല്പവും. . കവി,ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരികചിന്തകൻ എന്ന നിലകളിൽ പ്രശസ്തനാണ്. ലളിതമായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ ജീവിതം .സൈക്കിളായിരുന്നു ഇഷ്ട വാഹനം ജോലി ചെയ്തിടത്തതൊക്കെ അദ്ദേഹം സൈക്കിളിൽ സഞ്ചരിച്ചു.

ഉന്നത ശീര്ഷനായി പരുക്കൻ ഖാദിയാണിഞ്ഞ് മുണ്ടുടുത്ത് പ്രസാദാത്മക മുഖത്തത്തോടെ സദാ ചെറു പുഞ്ചിയോടെ അദ്ദേഹം ജിവിതത്തിൽ നിറഞ്ഞുനിന്നു. മറവിയുടെ മാറാലകൾ അദ്ദേഹത്തിനെ എല്ലാറ്റിൽ നിന്നും അകറ്റിയിരിക്കുകയാണിപ്പോൾ പക്ഷെ അദ്ദേഹത്തിന്റെ സപര്യകൾ മറക്കാനാവാത്തവിധം ഉന്മിഷത്താണ്

തിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939 ജൂൺ 2-നു് വിഷ്ണുനാരായണന്‍ നമ്പൂതിരി ജനിച്ചു.ഇന്ന് അദ്ദേഹത്തിന്റെ 81 ആം പിറന്നാൾ. സാത്വികമായ ബോധം കവിതകളിലും ജീവിതത്തിലും കൊണ്ട് നടക്കുന്ന കവി. കാളിദാസകവിതയുമായി ആത്മൈക്യം നേടിയ കവിയാണ്

മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്ന് കൊണ്ട് കവിതയെ നെയ്തുവെയ്ക്കുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. മുറിവേറ്റവന്റെ വേദനകള്‍ ഉപരിപ്ലവമാവാതെ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ, തനിമയോടെ അദ്ദേഹം കവിതകളില്‍ അവതരിപ്പിക്കുന്നു. പ്രതിരോധമാര്‍ന്ന ഒരു ജീവിതബോധം കവിതകളില്‍ നിരന്തരമാവുമ്പോള്‍ തന്നെ ആത്മീയമായ ഒരു ചൈതന്യം അതില്‍ കുറയാതെ നില്ക്കുന്നു. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ.കാവ്യപൂര്‍ണ്ണമാര്‍ന്ന ഒത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം.

‘ഇന്ത്യയെന്ന വികാരം’, ‘ആരണ്യകം’, ‘അതിര്‍ത്തിയിലേക്ക് ഒരു യാത്ര’, ‘ഉജ്ജയിനിയിലെ രാപ്പകലുകള്‍’ ‘മുഖമെവിടെ’, ‘ഭൂമിഗീതങ്ങള്‍’, ‘പ്രണയഗീതങ്ങള്‍’ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം’, ‘ചാരുലത’ എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ‘അസാഹിതീയം’, ‘കവിതകളുടെ ഡി.എന്‍.എ.’ എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം,ബാലമണിയമ്മ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് വിഷ്ണുനാരായണന്‍ നമ്പൂതിരി അര്‍ഹനായിട്ടുണ്ട്…….

കോഴിക്കോട്, കൊല്ലം ,പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂർ, തിരുവനന്തപുരം , ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ കോളേജ് അദ്ധ്യാപകനായിരുന്നു. കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിചെയ്തു.
യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അധ്യക്ഷനായി പിരിഞ്ഞതിനു ശേഷം ശാന്തിക്കാരനായി പ്രവർത്തിച്ചു .മൂന്നുവർഷമാണു അദ്ദേഹം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചത്‌.

കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതിസംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയിൽ പ്രവർത്തിച്ചു . 1997 ൽ മില്ലിനിയം കോൺഫറൻസ് അംഗമായിരുന്നു.

Related Articles

Back to top button